റിലീസ് ദിനത്തിൽ ആള് ഇല്ലാത്തത് കൊണ്ട് ഷോ നടക്കാൻ സാധ്യത ഇല്ല എന്നിടത്ത് നിന്ന് ടിക്കറ്റ് കിട്ടാൻ സാധ്യത ഇല്ലാത്ത ചിത്രത്തിലേക്ക്…!! ജാൻ എ മൻ ഈ വർഷത്തെ സർപ്രൈസ് ഹിറ്റ്‌

നവംബർ 19 ന് റിലീസായ ചിത്രമാണ് നവാഗതനായ ചിദഭരം സംവിധാനം ചെയ്ത ജാൻ എ മൻ.ലാൽ,ബാലു വർഗീസ്, അർജുൻ അശോകൻ, ബേസിൽ ജോസഫ്, ഗണപതി,തുടങ്ങിയ യുവ നിര അണിനിരക്കുന്ന ചിത്രം യാതൊരു വിധ ഹൈപ്പും ഇല്ലാതെയാണ് തിയേറ്ററിൽ എത്തിയത്.

ആദ്യ ദിവസം പല സെന്ററിലും ആള് കുറവായത് കൊണ്ട് ഷോ നടക്കാൻ പോലും സാധ്യത ഇല്ലാത്ത അവസ്ഥയിലായിരുന്ന ചിത്രം ആദ്യ ഷോക്ക് ശേഷം ആരെയും അത്ഭുതംപെടുത്തുന്ന തരത്തിലുള്ള മാറ്റമാണ് ചിത്രത്തിന് ലഭിച്ചത് റിലീസ് ദിവസം ഫസ്റ്റ് ഷോ തുടങ്ങി ഇന്ന് വരെ ഏറ്റവും വേഗത്തിലാണ് ജാൻ എ മൻ ന്റെ ടിക്കറ്റുകൾ ബുക്ക്‌ ചെയ്യുന്നത്.

വിരക്തിയോടെ പടം കാണാൻ മടിച്ച പലർക്കും ഇന്ന് ടിക്കറ്റ് കിട്ടുന്നില്ല എന്നതാണ് വാസ്തവം. യുവാക്കളും കുടുംബ പ്രേക്ഷകരും ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.നടൻ ഗണപതിയുടെ സഹോദരൻ കൂടിയാണ് ചിത്രത്തിന്റെ സംവിധായകൻ ചിദംബരം. ചിത്രത്തിന്റെ തിരക്കഥയ്ക്ക് ഗണപതിയും ഭാഗമായിട്ടുണ്ട്.