മൂന്ന് ആൺ മൂന്നു പെണ്ണ് മൂന്ന് വികാരങ്ങൾ ഒരു സിനിമ 5 ലക്ഷം കാഴ്ചക്കാരുമായി ആണും പെണ്ണും ട്രെയ്‌ലർ

ആഷിഖ് അബു, വേണു, ജയ് കെ എന്നിവർ സംവിധാനം നിർവഹിക്കുന്ന ആണും പെണ്ണും എന്ന ചിത്രം പ്രഖ്യാപന വേളയിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലർ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‌ലർ ഇതിനോടകം തന്നെ 5 ലക്ഷത്തോളം പേരാണ് കണ്ടത്

മൂന്ന് കഥകൾ പറയുന്ന ആന്തോളജി ചിത്രങ്ങളിൽ പാർവതി ആസിഫ് അലി, ജോജു ജോർജ്ജ്, സംയുക്ത മേനോൻ, റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഖ് അബു, വേണു, ജയ് കെ എന്നിവരാണ് മൂന്ന് ആന്തോളജി ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് ലഘു ചിത്രങ്ങള്‍ അടങ്ങിയ ആന്തോളജി ചിത്രമായ ‘ആണും പെണ്ണും’ മാര്‍ച്ച് 26ന് തീയേറ്ററുകളിൽ എത്തും.സംവിധായനും ഛായാഗ്രഹകനും നിർമ്മാതാവുമൊക്കെയായ രാജീവ് രവിയാണ് ഈ ചിത്രം വിതരണത്തിനെത്തിക്കുന്നത്.