മികച്ച അഭിപ്രായവും കളക്ഷനും നൈറ്റ് ഡ്രൈവിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച് പ്രേക്ഷകർ ..!!

ഒരു സിനിമയുടെ വിജയമാക്കുന്നത് തുടർച്ചയായ ദിവസങ്ങളിൽ ആളുകളെ കയറി നല്ല അഭിപ്രായങ്ങൾ പറയുമ്പോഴാണ് അത് പോലെ നല്ല അഭിപ്രായവും പ്രേക്ഷക പിന്തുണയും നേടി ഒരു കൊച്ചു ചിത്രം വൻ വിജയത്തിലേക്ക് പോയ്കൊണ്ടിരിക്കുകയാണ് .കഴിഞ്ഞ വെള്ളിയാഴ്ച റിലീസിന് എത്തിയ വൈശാഖ് സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ് മികച്ച പ്രേക്ഷക അഭിപ്രായം നേടി പ്രദർശനം തുടരുകയുയാണ് .മികച്ച കളക്ഷനും ചിത്രത്തിനു ഉണ്ട് .റിലീസ് ദിവസത്തേക്കാൾ തിരക്കും ചിത്രത്തിന് അനുഭവപെട്ടിട്ടുണ്ട് ഒഴിവു ദിവസം കൂടിയായ ഞായറാഴ്ച ചിത്രം എല്ലാ സെന്ററിലും ഹൗസ് ഫുൾ ഷോകളോടെ ആണ് പ്രദർശിപ്പിച്ചത് എന്നാണ് അറിയുവാൻ സാധിച്ചത് .ബ്രമാണ്ട ചിത്രങ്ങൾ സംവിധാനം ചെയ്യുന്ന വൈശാഖിന്റെ ലോ ബജറ്റ് ചിത്രം എന്ന സവിശേഷതയും ചിത്രത്തിന് ഉണ്ട് .

റോഷൻ മാത്യു, അന്ന ബെൻ, ഇന്ദ്രജിത് സുകുമാരൻ തുടങ്ങിയവർക്ക് ഒപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളായ സിദ്ദിഖ്,രഞ്ജി പണിക്കർ,കലാഭവൻ ഷാജോൺ, പ്രശാന്ത് അലക്സാണ്ടർ,സുധീർ കരമന, സുരഭി സന്തോഷ്, ശ്രീവിദ്യ മുല്ലശേരി തുടങ്ങിയവരാന് ചിത്രത്തിലെ അഭിനയിചിരിക്കുന്നത് .ഒരു രാത്രിയിൽ കൊച്ചി നഗരത്തിൽ നടക്കുന്ന സംഭവങ്ങളാണ് നൈറ്റ്‌ ഡ്രൈവിന്റെ കഥ പശ്ചാത്തലം. റോഷൻ മാത്യുവും അന്ന ബെന്നും കപ്പേളക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് നൈറ്റ്‌ ഡ്രൈവ്. ത്രില്ലർ സ്വഭാവമുള്ള സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്, ഷാജികുമാർ ക്യാമറ, രഞ്ജിൻ രാജ് സംഗീതം.ആൻ മെഗാ മീഡിയയുടെ ബാനറിൽ പ്രിയ വേണു ,നീറ്റ പിന്റോ എന്നിവർ ചേർന്നാണ് നൈറ്റ്‌ ഡ്രൈവ് നിർമ്മിച്ചിരിക്കുന്നത്.