മധുരരാജക്ക് ശേഷം മോൺസ്റ്ററിനു മുൻപ് നൈറ്റ് ഡ്രൈവുമായി വൈശാഖ് ..!!

ബിഗ് ബഡ്ജറ്റ് കൊമേഴ്സൽ സംവിധായകരിൽ മലയാള സിനിമയിൽ മുൻപന്തിയിൽ നിൽക്കുന്ന യുവ സംവിധായകനാണ് വൈശാഖ് .ആദ്യ ചിത്രമായ പോക്കിരിരാജ മുതൽ അവസാനം ഇറങ്ങിയ മധുരരാജാ വരെ വൈശാഖ് ചിത്രങ്ങളുടെ ഫോർമുല ഒന്ന് തന്നെയായിരുന്നു .2013 ൽ സ്വന്തം തിരക്കഥയിൽ പുറത്തിറങ്ങിയ വിശുദ്ധൻ ഒഴികെ ചെയ്ത വെച്ച സിനിമകൾ എല്ലാം ഔട്ട് ആൻഡ് ഔട്ട് കൊമേഴ്സൽ ചിത്രങ്ങൾ .2010 ൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായ പോക്കിരിരാജ അന്ന് 175 ദിവസം തീയേറ്ററുകളിൽ പ്രദർശനം നേടി 4 .50 കോടിയോളം മുതൽ മുടക്കിൽ എത്തിയ ചിത്രം 27 കോടിയോളം അന്ന് ബോക്സ്ഓഫീസിൽ നിന്ന് നേടി .അടുത്ത വർഷം ഇറങ്ങിയ മൾട്ടിസ്റ്റാർ ചിത്രം സീനിയേഴ്സും ബ്ലോക്ബസ്റ്റർ ചിത്രമായി സീനിയേഴ്സിലൂടെ വൈശാഖ് എന്ന സംവിധായകന്റെ റേഞ്ച് എന്താണ് എന്ന് കേരളത്തിലെ പ്രേക്ഷകർക്ക് മനസിലായി 2012 ൽ മറ്റൊരു മൾട്ടിസ്റ്റാർ ചിത്രമായ മല്ലു സിങ്ങും ,പിന്നീട് ഇറങ്ങിയ കസിൻസും ഗംഭീര വിജയ ചിത്രങ്ങളിലായി മാറി .2016 ൽ മോഹൻലാലിനൊപ്പം ഒന്നിച്ചു മലയാളത്തിലെ ആദ്യ 100 കോടി ചിത്രം പുലിമുരുകന് വൈശാഖ് പ്രേക്ഷകർക്ക് സമ്മാനിച്ചു .

വൈശാഖ് എന്ന സംവിധായകന്റെ ഫോർമുലയും മേക്കിങ് പാറ്റേണും കേരളത്തിലെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു ആ സമയത്താണ് വൈശാഖ് തന്റെ പുതിയ ചിത്രമായ നൈറ്റ് ഡ്രൈവ് പ്രഖ്യാപിക്കുന്നത് .പതിവ് വൈശാഖ് ചിത്രങ്ങളിൽ ഉള്ളത് പോലെ വിലപിടിപ്പുള്ള താരങ്ങൾ ഇല്ല ,വമ്പൻ ബജറ്റ് ഇല്ല യുവ താരങ്ങളായ റോഷൻ മാത്യൂസും ,ഇന്ദ്രജിത് സുകുമാരനും ,അന്ന ബെന്നും പ്രധാന വേഷത്തിൽ തിരക്കഥ നവഗഥാനായ അഭിലാഷ് പിള്ള .ഒരു പക്ഷേ വൈശാഖ് എന്ന ബ്രമാണ്ട സംവിധായകന്റെ കരിയറിൽ തന്നെ ആദ്യമാകും നൈറ്റ് ഡ്രൈവ് പോലുള്ള ചെറിയ സിനിമ .ഒരു രാത്രിയിൽ സംഭവിക്കുന്ന കഥ യഥാർത്ഥ ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത് .വൈശാഖിന്റെ കരിയരിലെ ആദ്യ മുഴുനീള ത്രില്ലർ ചിത്രം കൂടിയാകും നൈറ്റ് ഡ്രൈവ് .ചിത്രം മാർച്ച് 11 നു തീയേറ്ററുകളിൽ എത്തും

നൈറ്റ് ഡ്രൈവിനായി എല്ലാ പ്രേക്ഷകരും ഉറ്റുനോക്കുന്നതിനു മറ്റൊരു കാരണം കൂടിയുണ്ട് വൈശാഖിന്റെ അടുത്ത ചിത്രം മോഹൻലാലിനൊപ്പം ആണ് .പുലിമുരുകന് ശേഷം മോഹൻലാൽ – വൈശാഖ് – ഉദയകൃഷ്ണ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന മോൺസ്റ്റർ എന്ന ചിത്രം ചിത്രീകരണം പുരോഗമിക്കുകയാണ് .ആരധകരും പ്രേക്ഷകരും ഒരേ പോലെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് മോൺസ്റ്റർ ചിത്രം ഓ ടി ടി റിലീസായി എത്തും എന്നാണ് വാർത്തകൾ പറയുന്നത്