ബിഗ്‌ബോസിൽ തരംഗമായി ഈ ‘അമേരിക്കൻ മല്ലു’..!!

പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ശക്തമായ മത്സരാർത്ഥികളുമായാണ് ഈ വട്ടം ബിഗ് ബോസ് സീസൺ ഫോർ എത്തിയിരിക്കുന്നത്.

രൂപത്തിലും ഭാവത്തിലും സംസാരത്തിലും മലയാളിയാണെങ്കിലും ജനനം കൊണ്ട് അമേരിക്കക്കാരി. പറഞ്ഞുവരുന്നത് സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയായ അപർണ മൾബറിയെ കുറിച്ചാണ്. ഏതൊരു മലയാളിയെയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ മണിമണിയായി മലയാളം പറയുന്ന അപർണ ബിഗ് ബോസ് സീസൺ 4ല്‍ വളരെ മികച്ച പെർഫോമൻസുമായി മുന്നേറുകയാണ്. മലയാളം ബിഗ് ബോസിൽ അപർണ എത്തുന്നത് പുതു ചരിത്രം കൂടി രചിച്ചു കൊണ്ടാണ്. ഷോയിലെ ആദ്യത്തെ വിദേശ വനിതയാണ് ഈ താരം.

എല്ലാ ദിവസവും രാവിലെ ബി​ഗ് ബോസ് വീടിലുള്ള മോണിം​ഗ് ടാസ്ക്ക് വളരെ രസകരമായാണ് മത്സരാർത്ഥികൾ അവതരിപ്പിക്കുന്നത്. കുറച്ച് ദിവസം മുൻപുള്ള മോണിം​ഗ് ടാസ്ക് ലക്ഷ്മി പ്രിയയാണ് ചെയ്തത്. മറ്റ് മത്സരാർത്ഥികളെ കഥവായിക്കാൻ പഠിപ്പിക്കുക എന്നതായിരുന്നു ടാസ്ക്. ​ഗാർഡൻ ഏരിയയിൽ എത്തിയ മത്സരാർത്ഥികളിൽ ഡെയിസിയെ ആയിരുന്നു ലക്ഷ്മി ആദ്യം കഥ വായിക്കാനായി വിളിച്ചത്. പിന്നീട് എങ്ങനെയാണ് മലയാളം വായിക്കേണ്ടതെന്ന് ലക്ഷ്മി പറഞ്ഞ് കൊടുക്കുന്നു. ശേഷം ഓരോരുത്തരെയായി മുന്നോട്ട് വിളിപ്പിച്ച് ലക്ഷ്മി കഥകൾ വായിപ്പിച്ചു. അപർണ മൾബറി കഥ വായിച്ചതായിരുന്നു എല്ലാ മത്സരാർത്ഥികളുടെയും ഹൃദയം കവർന്നത്. മലയാളം വായിക്കാൻ പഠിച്ച് വരുന്നതെ ഉള്ളൂവെങ്കിലും രസകരമായ രീതിയിലാണ് അപർണ കഥ വായിച്ചത്. എല്ലാ മത്സരാർത്ഥികളും നിറഞ്ഞ കയ്യടിയോടെ അപർണയുടെ കഥ ഏറ്റെടുക്കുകയും ചെയ്തിരുന്നു. വളരെ മികച്ച പ്രകടനമാണ് അപർണ ബിഗ് ബോസിൽ കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്. വലിയ ജനപിന്തുണയാണ് താരത്തിന് ലഭിക്കുന്നത്.

Click Here For Entry App

സൊഷ്യൽ മീഡിയയിലൂടെയാണ് അപർണ മൾബറി ശ്രദ്ധനേടുന്നത്. മലയാളം സംസാരിച്ച്, മലയാളികളെ ഇംഗ്ളീഷ് പഠിപ്പിച്ചും സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയായി അപർണ മാറി. നിലവിൽ ഇംഗ്ളീഷ് പഠിക്കാം വിത്ത് ഇൻവെർട്ട് കോക്കനട്ട് എന്ന കോഴ്‍സ് എൻട്രി ആപ്പ് വഴി ഇംഗ്ലീഷ് പഠിപ്പിക്കുകയാണ് അപർണ. ഇംഗ്ലീഷിന്റെ ബേസിക് മുതലാണ് പഠിപ്പിക്കുന്നത്. വിദ്യാർത്ഥികളുമായി അപർണ ഗ്രൂപ് ചാറ്റിങ്ങും നടത്താറുണ്ട്. സംസാരിക്കാനുള്ള വോയിസ് പ്രാക്ടീസും ചെയ്യിക്കുന്നുണ്ട്. ഒട്ടേറെ ഫോളോവേഴ്സാണ് ഈ ‘മലയാളി’ ടീച്ചർക്ക് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. പ്രേക്ഷക പിന്തുണയുമായി ചെറുപുഞ്ചിരിയോടെ മികച്ച പ്രകടനം കാഴ്ച വെച്ച് അപർണ മുന്നേറുകയാണ്..