പയ്യോളി സ്ലാങ് സംസാരിക്കുന്ന ഡ്രൈവർ കൈഫ്‌..! കുഞ്ചാക്കോ ബോബൻ ചിത്രം നിഴലിലൂടെ ശ്രേദ്ധേയനായി സിയാദ് യദു

കുഞ്ചാക്കോ ബോബനും – തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും പ്രധാന വേഷം ചെയ്യുന്ന ചിത്രമാണ് നിഴൽ അപ്പു ഭട്ടത്തിരി സംവിധാനം ചെയ്ത ചിത്രം ഒരു ത്രില്ലർ സ്വഭാവം ഉള്ള ചിത്രമാണ് ഇന്ന് റിലീസ് ആയ ചിത്രത്തിന് ഇതിനോടകം തന്നെ മികച്ച പ്രേക്ഷകാഭിപ്രായം ആണ് നേടുന്നത് കുഞ്ചാക്കോ ബോബനും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നിഴൽ, ലാൽ, സൈജു കുറുപ്പ്, റോണി, തുടങ്ങി വൻ താര നിര തന്നെയുണ്ട് ചിത്രത്തിൽ.

ഇവരെ കൂടാതെ ചിത്രത്തിൽ മറ്റൊരു വേഷം ചെയ്ത പയ്യോളി സ്വദേശി സിയാദ് യദുവിന്റെ പ്രകടനം ചിത്രത്തിൽ ശ്രേദ്ധേയമാക്കുകയാണ് കൈഫ്‌ എന്ന കഥാപാത്രത്തെ വളരെ തന്മയത്തത്തോടെ സിയാദ് മികച്ചതാക്കി കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന ബേബി ജോണിന്റെ ഡ്രൈവറാണ് കൈഫ്‌. കുഞ്ചാക്കോ ബോബനുമായുള്ള കോമ്പിനേഷൻ രംഗങ്ങൾ എല്ലാം വളരെ മനോഹരമായി സിയാദ് അവതരിപ്പിച്ചിട്ടുണ്ട് ചിത്രം കാണുന്ന പ്രേക്ഷകർ ഈ ചെറുപ്പക്കാരനെ മറക്കാൻ സാധ്യത ഇല്ല അത്ര മികച്ചതായിരുന്നു കൈഫ്‌ എന്ന ഈ കഥാപാത്രം.

ടോവിനോ തോമസ് നായകനായ തീവണ്ടി- കൽക്കി എന്നിട്ട് ചിത്രങ്ങളിൽ സിയാദ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കൂടാതെ പടവെട്ട്, കുറുപ്പ്, ഒറ്റ് തുടങ്ങി നിരവധി ചിത്രങ്ങളാണ് സിയാദിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്.

പ്രശസ്ത എഡിറ്ററായ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. കുറച്ചു ദിവസങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. നയൻതാരയ്ക്കൊപ്പം ആദ്യമായാണ് ഒരു മുഴുനീള കഥാപാത്രമായി കുഞ്ചാക്കോബോബനും എത്തുന്നത്. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ഷർമിള എന്ന കഥാപാത്രത്തെ നയൻതാരയും അവതരിപ്പിക്കുന്നു.

 

ത്രില്ലർ സ്വഭാവമുള്ള ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റോ ജോസഫ്‌, ബാദുഷ, അഭിജിത്ത് എം പിള്ള, ഫെല്ലിനി, ജിനേഷ് ജോസ് തുടങ്ങിയവർ ചേർന്നാണ്. അപ്പു ഭട്ടതിരികൊപ്പം, അരുൺലാൽ എസ് പിയും ചേർന്നാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. എസ് സഞ്ജീവ് ആണ് ചിത്രത്തിന്റെ തിരക്കഥ. സൂരജ് എസ് കുറുപ്പ് സംഗീതവും, സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരവും, ദീപക് ഡി മേനോൻ ചായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു