നിഗൂഢതകൾ നിറഞ്ഞ കൈഫ്‌ : കുഞ്ചാക്കോ ബോബൻ – നയൻ‌താര ചിത്രം നിഴൽ പ്രധാന വേഷത്തിൽ സിയാദും

കുഞ്ചാക്കോ ബോബനും, ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ഒന്നിക്കുന്ന നിഴൽ എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി സിയാദും നിഗൂഢതകൾ ഒളിപ്പിച്ചു കൊണ്ടുള്ള സിയാദിന്റെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.കൈഫ്‌ എന്ന കഥാപാത്രത്തെയാണ് സിയാദ് അവതരിപ്പിക്കുന്നത്. ടോവിനോ തോമസ് നായകനായ തീവണ്ടി- കൽക്കി എന്നിട്ട് ചിത്രങ്ങളിൽ സിയാദ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കൂടാതെ പടവെട്ട്, കുറുപ്പ്, ഒറ്റ് തുടങ്ങി നിരവധി ചിത്രങ്ങളാണ് സിയാദിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്.

 

പ്രശസ്ത എഡിറ്ററായ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. കുറച്ചു ദിവസങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. നയൻതാരയ്ക്കൊപ്പം ആദ്യമായാണ് ഒരു മുഴുനീള കഥാപാത്രമായി കുഞ്ചാക്കോബോബനും എത്തുന്നത്. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ഷർമിള എന്ന കഥാപാത്രത്തെ നയൻതാരയും അവതരിപ്പിക്കുന്നു.

 

ത്രില്ലർ സ്വഭാവമുള്ള ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റോ ജോസഫ്‌, ബാദുഷ, അഭിജിത്ത് എം പിള്ള, ഫെല്ലിനി, ജിനേഷ് ജോസ് തുടങ്ങിയവർ ചേർന്നാണ്. അപ്പു ഭട്ടതിരികൊപ്പം, അരുൺലാൽ എസ് പിയും ചേർന്നാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. എസ് സഞ്ജീവ് ആണ് ചിത്രത്തിന്റെ തിരക്കഥ. സൂരജ് എസ് കുറുപ്പ് സംഗീതവും, സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരവും, ദീപക് ഡി മേനോൻ ചായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.ചിത്രം ഏപ്രിൽ 9 വെള്ളിയാഴ്ച വിഷു റിലീസ് ആയി തീയേറ്ററുകളിൽ എത്തും