ത്രില്ലുകളും ട്വിസ്റ്റുകളും കൊണ്ട് അഞ്ചാം വട്ടവും പ്രേക്ഷകരെ ഞ്ഞെട്ടിക്കാൻ സേതുരമായർ..!! സി ബി ഐ 5 ദി ബ്രെയിൻ ടീസർ എത്തി

സി ബി ഐ അഞ്ചാം ഭാഗം ദി ബ്രെയിന്റെ കിടിലൻ ടീസർ എത്തി.34 വർഷങ്ങൾക്കിപ്പിറവും രൂപത്തിലും.ഭാവത്തിലും ഒരേ കഥാപത്രമായി പ്രേക്ഷകരെ വിസ്മയിപ്പിക്കുക എന്നത് ഏതൊരു നടനെ സംബന്ധിച്ചും അസാധ്യമായ വെല്ലുവിളിയാണ്. ഇത് അഞ്ചാം തവണയാണ് ഈ വെല്ലുവിളി മമ്മൂട്ടിയെ വച്ചു കെ മധു എസ് എൻ സ്വാമി ടീം ഏറ്റെടുക്കുന്നത്. സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരേ സംവിധായകനും തിരക്കഥാകൃത്തും നടനും ഒരു സിനിമയുടെ അഞ്ചാം ഭാഗത്തിനായി വർഷങ്ങൾക്കിപ്പുറവും ഒന്നിക്കുക എന്നതിന്റെ കാരണം ഒരു കുറവും വരാത്ത മമ്മൂക്കയുടെ അഭിനയമികവും എനർജിയും തന്നെയാണ്.

വർഷങ്ങൾക്ക് ശേഷം ജഗതി ശ്രീകുമാർ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുന്ന സന്തോഷത്തിലാണ് ചിത്രത്തിന്റെ അണിയറയിലുള്ളവരും മലയാള സിനിമാ പ്രേക്ഷകരും. സായ്കുമാർ, രൺജി പണിക്കർ, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, മുകേഷ്, രമേഷ് പിഷാരടി, ആശാ ശരത് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്

സ്വർഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സിബിഐ സീരീസിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് CBI -5 THE BRAIN. വർഷങ്ങൾക്കുശേഷം ചലച്ചിത്ര നിർമ്മാണ വിതരണ രംഗത്തേക്കുള്ള സ്വർഗചിത്രയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. എക്‌സി.

പ്രൊഡ്യൂസെഴ്‌സ് : മനീഷ് അബ്രഹാം, സലീഷ് എബ്രഹാം. PRO വാഴൂർ ജോസ്, സിജിറ്റൽ മാർക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട്, വിഷ്ണു സുഗതൻസ്വർഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സിബിഐ സീരീസിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് CBI -5 THE BRAIN. വർഷങ്ങൾക്കുശേഷം ചലച്ചിത്ര നിർമ്മാണ വിതരണ രംഗത്തേക്കുള്ള സ്വർഗചിത്രയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. കോ പ്രൊഡ്യൂസെഴ്‌സ് : സനീഷ് എബ്രഹാം, മനീഷ് അബ്രഹാം എക്‌സി. പ്രൊഡ്യൂസർ : ബാബു ഷാഹിർ, ഡിജിറ്റൽ മാർക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട്, വിഷ്ണു സുഗതൻ