തെലുങ്കു സിനിമയുടെ ഡിജിറ്റൽ ലോകം കീഴടക്കി ഹാഷ് ടാഗ് മീഡിയ..!

സിനിമയുടെ ഡിജിറ്റൽ മാർക്കറ്റിങ്, പ്രൊമോഷൻ ഫീൽഡിലെ ക്രിയേറ്റിവ് ആയ പ്രവർത്തനങ്ങൾ കൊണ്ട് വലിയ രീതിയിൽ പ്രശസ്തനായ വ്യക്തിയാണ് മനോജ് വെല്ലുരി. തെലുങ്കു സിനിമകളുടെ ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്തെ പ്രമുഖ കമ്പനിയിൽ, അവരുടെ മാർക്കറ്റിങ് തന്ത്രങ്ങൾ പ്ലാൻ ചെയ്യുന്ന വിഭാഗത്തിന്റെ മുൻനിരയിൽ ജോലി ചെയ്താണ് മനോജ് തന്റെ കരിയർ ആരംഭിക്കുന്നത്. ബ്രോച്ചെവരെവരുറ, ഏജന്റ് സായി ശ്രീനിവാസ ആത്രേയ, പേട്ട, മെഹ്ബൂബ, നീനു വീടാണു നേടാനു നെനെ തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി അദ്ദേഹം കാഴ്ചവെച്ച ഗംഭീര പ്രവർത്തനങ്ങൾ വലിയ കയ്യടിയാണ് മനോജിന് നേടിക്കൊടുത്തത്. ഈ ചിത്രങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ വ്യത്യസ്തവും വലിയ ശ്രദ്ധ നേടുന്നതുമായ പ്രൊമോഷൻ തന്ത്രങ്ങളും രീതികളും വലിയ രീതിയിലാണ് ചർച്ച ചെയ്യപ്പെട്ടത് എന്ന കാര്യവും നമുക്കറിയാം.

അതിനു ശേഷം ഒട്ടേറെ സംവിധായകരും നിർമ്മാതാക്കളും നടീനടൻമാരും മനോജിനൊപ്പം ജോലി ചെയ്യാൻ നേരിട്ടു മുന്നോട്ടു വരുന്ന കാഴ്ചയും നമ്മൾ കണ്ടു. അതോടെയാണ് ഹൈദരാബാദ് കേന്ദ്രമാക്കി ഹാഷ് ടാഗ് മീഡിയ എന്ന പേരിൽ ഒരു പുതിയ ഡിജിറ്റൽ മാർക്കറ്റിങ് ഏജൻസി അദ്ദേഹം ആരംഭിക്കുന്നത്. ഒരു ഹാഷ് ടാഗ് സോഷ്യൽ മീഡിയയയിൽ എങ്ങനെ പ്രചരിക്കുന്നുവോ, അതുപോലെ തന്റെ മുന്നിൽ എത്തുന്ന ഉത്പന്നങ്ങളെ അല്ലെങ്കിൽ പ്രൊജെക്ടുകളെ അദ്ദേഹം വളരെ വേഗം, ഏറ്റവും സർഗാത്മകമായ ശൈലിയിൽ ജനങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ട് വന്നു. സിനിമകൾക്ക് വേണ്ടി എല്ലാം ഉൾപ്പെടുന്ന ഒരു കംപ്ലീറ്റ് മാർക്കറ്റിംഗ് പാക്കേജ് ആണ് ഹാഷ് ടാഗ് മീഡിയ ഓഫർ ചെയ്യുന്നത്. അതിൽ സോഷ്യൽ മീഡിയ മാർക്കറ്റിങ്ങിൽ തുടങ്ങി, ബ്രാൻഡിംഗ്, മൂവീസ് മാർക്കറ്റിംഗ്, ക്രിയേറ്റീവ് ആയ മാർക്കറ്റിങ് പ്ലാനിംഗ് തൊട്ടു രാഷ്ട്രീയ കാമ്പയിനുകൾ വരെ ഉൾപ്പെടുന്നു.

കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ മനോജ് ജോലി ചെയ്തത് ഇരുന്നൂറിൽ കൂടുതൽ ചിത്രങ്ങൾക്ക് വേണ്ടിയാണു. ഈ അടുത്തിടെ പുറത്തു വന്ന ക്രാക്ക്, സോംബി റെഡ്ഢി, നാന്ദി, എ വൺ എക്സ്പ്രസ്, റൊമാന്റിക്, മാസ്റ്ററോ തുടങ്ങിയ ചിത്രങ്ങളുടെ മാർക്കറ്റിങ് നിർവഹിച്ചതും, ഇനി വരാനുള്ള ചിത്രങ്ങളായ അർജുന ഫൽഗുന, ശ്യാം സിംഗ റോയ്, മിഷൻ ഇമ്പോസ്സിബിൾ, ഗോഡ് ഫാദർ, എഫ് 3 , ലിഗർ, ഹനു മാൻ എന്നിവയുടെയെല്ലാം മുഴുവൻ മാർക്കറ്റിങ്ങും നിർവഹിക്കുന്നതും മനോജിന്റെ ഹാഷ് ടാഗ് മീഡിയ ആണ്.

ഇതിനൊക്കെ പുറമെ, ഏറ്റവും നൂതനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യകളും സിനിമകളുടെ മാർക്കറ്റിങ്ങിൽ ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ് ഹാഷ് ടാഗ് മീഡിയ. ഇപ്പോൾ അൻപതിൽ കൂടുതൽ ചിത്രങ്ങൾക്ക് വേണ്ടിയാണു ഒരേ സമയം ഹാഷ് ടാഗ് മീഡിയ ജോലി ചെയ്തു കൊണ്ടിരിക്കുന്നത്. വളരെ ചെറിയ സമയം കൊണ്ട് തന്നെ, സൗത്ത് ഇന്ത്യൻ സിനിമയിലെ ഡിജിറ്റൽ മാര്ക്കറ്റിംഗ് രംഗത്തെ ഏറ്റവും മുകളിൽ നിൽക്കുന്ന കമ്പനികളിൽ ഒന്നാവാൻ ഹാഷ് ടാഗ് മീഡിയക്കു സാധിച്ചു എന്നത് അഭിമാനകരമായ വസ്തുത ആണെന്ന്, ഈ കമ്പനിയുടെ സ്ഥാപകനും നട്ടെല്ലുമായ മനോജ് വെല്ലുരി പറയുന്നു.