ടെക്നോ- ഹൊറർ ചതുർമുഖത്തിലെ കൗതുകകരമായ നാലാം സാന്നിധ്യം ഒരു ‘സ്മാർട്ട് ഫോൺ’…!!

മഞ്ജു വാര്യയർ- സണ്ണി വെയിൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്ന ടെക്നോ- ഹൊറർ ചിത്രം ചതുർമുഖത്തിലെ കൗതുകകരമായ നാലാം സാന്നിധ്യം ഒരു ‘സ്മാർട്ട് ഫോൺ’ – ഒപ്പം സിനിമയുടെ റിങ്ങ്ടോണും ലോഞ്ച് ചെയ്തു താരങ്ങൾ.

ടെക്നോ-ഹൊറർ വിഭാഗത്തിൽ ഒരുങ്ങുന്ന ചലച്ചിത്രം, ‘ചതുർ മുഖത്തിന്റെ ’ ടൈറ്റിൽ സൂചിപ്പിക്കുന്ന നാലാമത്തെ മുഖം സ്മാർട്ട്‌ ഫോൺ ആണെന്ന് മഞ്ജു വാരിയറും സണ്ണി വെയ്നും എറണാകുളത്തു വെച്ചു നടന്ന പത്ര സമ്മേളനത്തിൽ വെളിപ്പെടുത്തി.

മഞ്ജുവാര്യരും, സണ്ണി വെയിനും, അലന്‍സിയറും അവതരിപ്പിക്കുന്ന മൂന്നു കഥാപാത്രങ്ങളെ കൂടാതെ സിനിമയിലെ നാലാമത്തെ മുഖമാരാണെന്നുള്ള പ്രേക്ഷകരുടെ സംശയത്തിനു വിരാമം ഇട്ടു കൊണ്ടാണ് ഇതിനുള്ള ഉത്തരവുമായ് മഞ്ജു വാര്യരും സണ്ണി വെയിനും എത്തിയത്. ഒരു സ്മാർട്ട് ഫോണിനൊപ്പം നിൽക്കുന്ന കഥാപാത്രങ്ങളുടെ സ്പൂക്കി മോഷൻ പോസ്റ്ററും, സിനിമയ്ക്കു വേണ്ടി ഒരുക്കിയ കൗതുകരമായ റിങ്ങ്ടോണും ഇരുവരും അനാവരണം ചെയ്തു.

രഞ്ജിത്ത് കമല ശങ്കറും, സലീൽ വിയും ഒപ്പോപ്പം നിന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം ജിസ് ടോംസ് മൂവിയുടെ ബാനറിൽ മഞ്ജു വാര്യർ പ്രൊഡക്ഷൻസുമായി ചേർന്ന് ജിസ് ടോംസും, ജസ്റ്റിൻ തോമസും ചേർന്ന് കൈകാര്യം ചെയ്തിരിക്കുന്നു.
അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് ഏറെ പ്രത്യേകതകൾ ഉള്ള സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. മഞ്ജു വാരിയർ, സണ്ണി വെയിൻ എന്നിവരെ കൂടാതെ, ശക്തമായ ഒരു താരനിരയും, അണിയറപ്രവർത്തകരും ചതുർ മുഖത്തിൽ ഉണ്ട്.