കാലിൽ തിടമ്പ് ഇട്ട് അടക്കാമരമേറി ടോവിനോ…!! വരവ് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ലാലേട്ടൻ പുറത്തിറക്കി

തിര, ഗോദ എന്നി ചിത്രങ്ങളുടെ രചനയ്ക്ക് ശേഷം രാകേഷ് മണ്ടോടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വരവ് ‘ ടോവിനോ തോമസ് പ്രധാന വേഷം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ തന്റെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു

അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം പതിയാറാ ഫിലിംസിന്റെ ബാനറിൽ പ്രതീപ് കുമാർ പതിയാറാ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് രാകേഷ് മണ്ടോടിയും മനു മൻജിത്തും സുരേഷ് മലയാകണ്ടിയും ചേർന്നാണ്.മറ്റു അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങൾ അണിയറ പ്രേവർത്തകർ പുറത്തുവിട്ടിട്ടില്ല

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി, മനു അശോകന്റെ കാണെക്കാണെ, ആഷിക് അബു സംവിധാനം ചെയ്ത നാരദന്‍, സനല്‍കുമാര്‍ ശശിധരന്‍ ചിത്രം വഴക്ക് എന്നിവയാണ് റിലീസ് ചെയ്യാനിരിക്കുന്ന ടൊവിനോ തോമസ് സിനിമകള്‍.