കപ്പേളക്ക് ശേഷം വീണ്ടും ‘പ്രണയിക്കാൻ’ റോഷൻ മാത്യു – അന്ന ബെൻ താരജോഡി നൈറ്റ് ഡ്രൈവ് മാർച്ച് 11 മുതൽ

കപ്പേളക്ക് ശേഷം അന്നാ ബെന്നും റോഷന്‍ മാത്യവും വീണ്ടും ജോഡികളാകുന്ന ചിത്രമാണ് നൈറ്റ് ഡ്രൈവ്. മമ്മൂട്ടിയുടെ മധുരരാജക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത ബജറ്റ് സിനിമകളുടെ സംവിധായകൻ എന്ന അറിയപ്പെടുന്ന വൈശാഖ് വമ്പൻ താരനിരയുടെ അകമ്പടി ഇല്ലാതെ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നൈറ്റ് ഡ്രൈവ് ,താരങ്ങൾ അല്ല കഥയാണ് ചിത്രത്തിന്റെ നായകൻ എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത് .ചിത്രത്തിൽ അന്ന ബെൻ അവതരിപ്പിക്കുന്ന കേരളമാകെ അറിയപ്പെടുന്ന ഒരു മാധ്യമ പ്രവർത്തകയുടെ വേഷത്തിലാണ് അന്ന എത്തുന്നത് റോഷൻ അഭിനയിക്കുന്ന കഥാപാത്രം ഒരു ടാക്സി ഡ്രൈവർ ആണ് ഇരുവരുടെയും പ്രണയവും ഇരുവരും രാത്രി നടത്തുന്ന ഒരു യാത്രയും മറ്റുമാണ് ചിത്രത്തിന്റെ കഥ എന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.ഒരു ദിവസം നടക്കുന്ന ഒരു ത്രില്ലർ സ്വഭാവമുള്ള ചിത്രമാണ് നൈറ്റ് ഡ്രൈവ് എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്

വേട്ടയാടപ്പെട്ടവർ വേട്ടക്കാരായി മാറുന്നു എന്ന് ക്യാപ്ഷനോടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിൽ പരിചിതമല്ലാത്ത ശൈലിയിലുള്ള ചിത്രമാണ് സിദ്ദിഖ്, രഞ്ജി പണിക്കർ, കലാഭവൻ ഷാജോൺ, കൈലാഷ്, അലക്സാണ്ടർ പ്രശാന്ത്, ശ്രീവിദ്യ, സോഹൻ സീനുലാൽ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. വൈശാഖ് ചിത്രങ്ങളിൽ സ്ഥിരമായി ക്യാമറ കൈകാര്യം ചെയ്യുന്ന ഷാജികുമറാണ് ഛായഗ്രഹകൻ. രഞ്ജിൻ രാജനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കൊച്ചിയിൽ ഒറ്റ ഷെഡ്യൂളിൽ പൂർത്തികരിച്ച ചിത്രമാണ് നൈറ്റ് ഡ്രൈവ്.മമ്മൂട്ടി ചിത്രം മധുരരാജയ്ക്ക് ശേഷമെത്തുന്ന വൈശാഖ് ചിത്രമാണ് നൈറ്റ് ഡ്രൈവ്. വൈശാഖിന്റെ പതിവ് മാസ് ചിത്രങ്ങളിൽ മാറി അൽപം തില്ലർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണിത്. ഉദയകൃഷ്ണയുടെ രചനയിൽ മോഹൻലാലിനെ നായകനാക്കി വരാനിരിക്കുന്ന മോൺസ്റ്ററാണ് വൈശാഖിന്റെ അടുത്ത ചിത്രം.