ഈപ്പൻ പാപ്പച്ചിക്കും, വട്ടു ജയനും ശേഷം കാക്കിയിൽ മറ്റൊരു ശക്തമായ കഥാപാത്രവുമായി ഇന്ദ്രജിത്ത്.. നൈറ്റ്‌ ഡ്രൈവിൽ ബെന്നി മൂപ്പനായി ഇന്ദ്രജിത് സുകുമാരൻ.

വൈശാഖ് സംവിധാനം ചെയ്യുന്ന ത്രില്ലെർ ചിത്രമാണ് നൈറ്റ്‌ ഡ്രൈവ്. ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്ന ഇന്ദ്രജിത്തിന്റെ കഥാപാത്രത്തെ ആണ് ഏവരും ഉറ്റു നോക്കുന്നത് സബ് ഇൻസ്‌പെക്ടർ ബെന്നി മൂപ്പൻ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ റോളിലാണ് ഇന്ദ്രജിത് എത്തുന്നത്. മീശ മാധവനിലെ ഈപ്പൻ പപ്പച്ചിയും, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വട്ട് ജയനും പ്രേക്ഷകരെ രസിപ്പിച്ച ഇന്ദ്രജിത് പോലീസ് കഥാപാത്രങ്ങൾ ആണ് അത് പോലൊരു ഗംഭീര കഥാപാത്രം തന്നെയായിരിക്കും നൈറ്റ്‌ ഡ്രൈവിലെ ബെന്നി മൂപ്പൻ എന്നത് ചിത്രത്തിന്റെ ട്രെയിലറിൽ നിന്ന് വ്യക്തമാണ്.

നൈറ്റ്‌ ഡ്രൈവ് സിനിമ റിലീസ് മുന്നേ ചർച്ചയാകുന്ന ചോദ്യം ആണ് ഇന്ദ്രജിത്ത് സുകുമാരൻ ചെയ്‌ത ബെന്നി മൂപ്പൻ എന്ന പോലീസ് ഓഫീസറും റിയ റോയ് എന്ന അന്ന ബെന്നിന്റെ കഥാപാത്രവും തമ്മിലുള്ള ഡയലോഗ്സ്. വേട്ടയാടപ്പെട്ടവർ വേട്ടക്കാരായി മാറുന്ന രാത്രിയിൽ ഇനി ആരൊക്കെ ബാക്കിയുണ്ടാവും എന്ന് പ്രേക്ഷകർക്കു തിയേറ്ററിൽ നിന്ന് തന്നെ അറിയാം.

ഹിറ്റ്‌ മേക്കർ വൈശാഖ് യുവ താരനിരയെ അണിനിരത്തി ഒരുക്കുന്ന നൈറ്റ്‌ ഡ്രൈവ് മാർച്ച്‌ 11 റിലീസ് ആകുന്നു. റോഷൻ, അന്ന, ഇന്ദ്രജിത്ത് കൊമ്പോ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നൈറ്റ്‌ ഡ്രൈവ്.
അഭിലാഷ് പിള്ളയാണ് തിരക്കഥ, ആൻ മെഗാ മീഡിയയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.