ഇത് പരസ്യമോ അതോ സിനിമായോ..? ദുൽഖർ പങ്കുവെച്ച പുതിയ വീഡിയോ ചർച്ചയാക്കുന്നു

മമ്മൂക്കയുടെ മകൻ എന്നതിലുപരി ദുൽകർ സൽമാൻ എന്ന നടനോടും വ്യക്തിയോടും കേരളത്തിലെ പ്രേക്ഷകർക്ക് ഒരു പ്രത്യേക ഇഷ്ട്ടം ഉണ്ട്. അത് കൊണ്ട് തന്നെ ദുൽകർ സൽമാന്റെയായി പുറത്തിറങ്ങുന്ന എല്ലാ കോൺടെന്റിനും അത് സിനിമ ആയിക്കോട്ടെ, പരസ്യം ആയിക്കോട്ടെ എല്ലാത്തിനും മികച്ച പ്രേക്ഷക പിന്തുണ ലഭിക്കാറുണ്ട്. ഇന്ന് ഡി ക്യൂ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കു വെച്ചാ വീഡിയോയാണ് എല്ലാവരും ചർച്ച ചെയ്യുന്നത് വീഡിയോ കാണാം

https://www.facebook.com/DQSalmaan/videos/1379379815912738/

തൻറെ പുതിയ കൊളാബ്രെഷൻ കാത്തിരിക്കുക എന്ന ടൈറ്റിൽലോടുകൂടി പുറത്തിറക്കിയ വീഡിയോയോ ആരാധകരിൽ അമ്പരപ്പും ആകാംഷയും സൃഷ്ടിച്ചിരിക്കുകയാണ്.ഒരു നീല പ്രീമിയം കാറിൽ മൊബൈൽ കയ്യിലൊതുക്കി അതിവേഗത്തിൽ വണ്ടി ഓടിച്ചു പോകുന്ന ദുൽഖറിന്റെ വീഡിയോയിൽ മാർച്ച് 25ന് വൈകീട്ട് സർപ്രൈസ് പുറത്താക്കും എന്നു പറയുന്നു.

ഏതായാലും പ്രേക്ഷകരും ആരാധകരും ആകാംഷയിലും ആവേശത്തിലും ആണ് ദുൽഖറിന്റെ പുതിയ വിശേഷം അറിയുവാനായി.