ഇത് ആക്ഷൻ സൂപ്പർ സ്റ്റാറിന്റെ ഗംഭീര തിരിച്ചു വരവ് … കാവലിനെ സ്വീകരിച്ചു പ്രേക്ഷകർ

ചെറിയ ഇടവേളയ്ക്കു ശേഷം ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായി എത്തിയ ചിത്രമാണ് കാവൽ .രഞ്ജി പണിക്കരുടെ മകൻ നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് കിട്ടുന്നത് .ഗുഡ് വില്ല് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച കാവൽ ഒരു ഫാമിലി ത്രില്ലറാണ് .നാളുകൾക്കു ശേഷം സുരേഷ് ഗോപിയെ ആക്ഷൻ പരിവേഷത്തിൽ കണ്ട സന്തോഷത്തിലാണ് പ്രേക്ഷകർ.

തമ്പാൻ എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ച സുരേഷ് ഗോപി തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഘടകം .ആക്ഷൻ സൂപ്പർ സ്റ്റാർ എന്ന ലേബലിൽ അറിയപ്പെടുന്ന സുരേഷ് ഗോപി സിനിമയിൽ നിന്ന് ചെറിയ ബ്രേക്ക് എടുത്തിരുന്നു .അത് കൊണ്ട് തന്നെ സുരേഷ് ഗോപി ഫോമില ഉള്ള ചിത്രങ്ങൾ കുറെ നാളുകളായി പ്രേക്ഷകർക്ക് നഷപ്പെട്ടിരുന്നു . കാവൽ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപി തന്റെ സ്ഥാനം മലയാള സിനിമയിൽ ഊട്ടി ഉറപ്പിച്ചിരിക്കുകയാണ് .