ആർ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം കുഞ്ഞൽദോയിലെ പെൺ പൂവേ എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ എത്തി

ആർ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം കുഞ്ഞൽദോയിലെ പെൺ പൂവേ എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ എത്തി .ഷാൻ റഹ്മാന്റെ സംഗീതത്തിൽ ലിബിൻ ,കീർത്തന എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത് .അവതാരക അശ്വതി ശ്രീകാന്ത് ആണ് ഗാനരചന.

അവതാരകനും,നടനുമായ ആർ ജെ മാത്തുക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭം ആണെന്ന് കുഞ്ഞൽദോ.ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിന് കെ വർക്കി ,പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയാണ് നായകൻ .വിനീത് ശ്രീനിവാസൻ ക്രീയേറ്റിവ് ഡയറക്ടർ ആകുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട് .ഡിസംബറിൽ ക്രിസ്സ്മസ്സ് റിലീസായി ചിത്രം തീയേറ്ററുകളിൽ എത്തും